വെള്ളത്തിൽ മുങ്ങിത്താഴ്ന്ന മൂന്നുവസ്സുകാരനെ രക്ഷപ്പെടുത്തി ധീരതകാട്ടിയ പത്താംക്ലാസ് വിദ്യാർഥി ബ്ലെയ്സ് രാജ്, വഴിയിൽനിന്ന് കണ്ടുകിട്ടിയ അരലക്ഷംരൂപ ഉടമയ്ക്ക് തിരിച്ചുനൽകിയ പത്താംക്ലാസ് വിദ്യാർഥി അതുൽ ജോൺസൺ, കളഞ്ഞുകിട്ടിയ സ്വർണമാല സ്കൂൾ അധികൃതർക്ക് നൽകി മാതൃകയായ ഏഴാംക്ലാസ് വിദ്യാർഥി വൈഷ്ണവ് എന്നിവരെയാണ് ആദരിച്ചത്.
പാവറട്ടി എസ്.ഐ. എം.വി. ജയപ്രകാശ് ഉപഹാരം നൽകി. ഹോണസ്റ്റിഷോപ്പ്, സോഷ്യല് സർവീസ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നടത്തി. ഫാ. ജോഷി കണ്ണൂക്കാടൻ അധ്യക്ഷനായി.
പ്രധാനാധ്യാപകൻ വി.എസ്. സെബി, ഒ.ജെ. ഷാജൻ, എ.ടി. തോമസ്, ഫാ. സേവി പുത്തിരി, ജോബി, ജോയ്സി ലൂയിസ്, പി.ജെ. മിനി എന്നിവർ പ്രസംഗിച്ചു
Post A Comment:
0 comments: