പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയില്‍ പുതുതായി രണ്ടു പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തൃത്താലയില്‍ തുടക്കമായി. 17.25 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍പ്പെടുത്തിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിക്കുന്നത്.
10.35 കോടിയുടെ ശുദ്ധജല സംഭരണ പ്ലാന്റും ഭാരതപ്പുഴയില്‍ രണ്ടുകോടി രൂപയ്ക്ക് കിണര്‍ നിര്‍മാണവുമാണ് നടക്കുന്നത്. 2045ലെ ശുദ്ധജല ആവശ്യകത മുന്‍കൂട്ടിക്കണ്ടുള്ള നിര്‍മാണമാണ് നടക്കുന്നത്. 2018 ഡിസംബര്‍ 3-നുള്ളില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിയിലൂടെ പ്രതിദിനം 33 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം 12 പഞ്ചായത്തുകളിലായി വിതരണം ചെയ്യും.
3.22 ലക്ഷം ഉപഭോക്താക്കള്‍ക്ക് മുടങ്ങാതെ വെള്ളം നല്‍കാന്‍ കഴിവുള്ളതാണ് പദ്ധതി. തൃത്താലയിലെ മുടവന്നൂരിലാണ് ശുദ്ധീകരണശാല പണിയുന്നത്. 33 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ശുദ്ധീകരിക്കുന്നത്. 600 കുതിരശക്തിയുടെ രണ്ടു മോട്ടോറുകളാണ് പ്ലാന്റിനുള്ളില്‍ സ്ഥാപിക്കുക. മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള 750 കെ.വി.എ. സബ്‌സ്റ്റേഷനും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കും.
നിലവില്‍ പതിനഞ്ചു ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ ആറും പാലക്കാട് നാലും പഞ്ചായത്തുകളിലാണ് പാവറട്ടി പദ്ധതിയിലൂടെ വെള്ളം നല്‍കുന്നത്. മൂന്നും നാലും ദിവസങ്ങള്‍ ഇടവിട്ടാണ് പദ്ധതി വഴി വെള്ളം നല്‍കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പാവറട്ടി പദ്ധതി വഴിയുള്ള ശുദ്ധജലവിതരണം മുടങ്ങാതെ നടക്കും.
Photo http://www.mathrubhumi.com

Post A Comment:
0 comments: