Navigation
Recent News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വെള്ളം ലിറ്ററിന് അഞ്ചുരൂപ മാത്രം



തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഇപ്പോള്‍ കിട്ടുന്നതിന്റെ മൂന്നിലൊന്നുവിലയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം കിട്ടുന്ന സംവിധാനം വരുന്നു. പാത്രവുമായി ചെന്നാലാണ് ഈ വിലയ്ക്ക് വെള്ളം കിട്ടുക. പാത്രമില്ലെങ്കില്‍ മൂന്നുരൂപ അധികം കൊടുത്താല്‍ ഒരു ലിറ്റര്‍ വെള്ളം കുപ്പിയിലും തരും. എന്നാലും ലാഭം തന്നെ. അഞ്ചുരൂപ നാണയമിട്ടാല്‍ സ്വയം വെള്ളം ശേഖരിക്കുകയും ചെയ്യാം.

ശനിയാഴ്ച ഒന്നാം പ്‌ളാറ്റ്‌ഫോമില്‍ ഉദ്ഘാടനം ചെയ്യുന്ന വാട്ടര്‍ വെന്‍ഡിങ് മെഷീനിലൂടെയാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക. ഏഴു ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച വെള്ളമാണ് വില്‍ക്കുന്നത്. റിവേഴ്‌സ് ഓസ്‌മോസിസ് എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റ് അളവുകളിലെ വില ഇങ്ങനെ: (പാത്രം കൂടി വേണമെങ്കിലുള്ള വില ബ്രാക്കറ്റില്‍):

300 മില്ലി-ഒരു രൂപ (രണ്ട്), അര ലിറ്റര്‍-മൂന്ന്(അഞ്ച്), രണ്ട് ലിറ്റര്‍-എട്ട് (12), അഞ്ചു ലിറ്റര്‍-20(25).

രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ കൗണ്ടറില്‍ വെള്ളം വില്‍ക്കാന്‍ ആളുണ്ടാകും. അല്ലാത്ത സമയത്ത് അഞ്ചുരൂപ നാണയമിട്ട് വെള്ളമെടുക്കാം.

കുടുംബശ്രീയെയാണ് പ്രവര്‍ത്തനച്ചുമതല ഏല്‍പ്പിക്കുക.

വാട്ടര്‍ വെന്‍ഡിങ് മെഷീനൊപ്പം കാല്‍നട മേല്‍പ്പാലം, യന്ത്രപ്പടി(എസ്‌ക്കലേറ്റര്‍), എ.സി. വിശ്രമകേന്ദ്രം, വിവരങ്ങള്‍ നല്‍കാനുള്ള എല്‍.ഇ.ഡി. സംവിധാനം എന്നിവയും ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.എന്‍. ജയദേവന്‍ എം.പി., നഗരസഭാധ്യക്ഷന്‍ അജിത ജയരാജന്‍, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Share
Banner

EC Thrissur

Post A Comment:

0 comments: