പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് വിശ്വാസികൾക്ക് തൊഴുതുവണങ്ങുന്നതിനായും വഴിപാട് സമർപ്പണത്തിനായും വളകളും ലില്ലിപ്പൂക്കളും എത്തിച്ചു. ചെറുതും വലുതുമായിട്ടുള്ള ലില്ലിപ്പൂക്കളും വളകളുമാണ് സ്വർണംപൂശി ദേവാലയത്തിലെത്തിച്ചത്.
ശനിയാഴ്ച രാവിലെ ആദ്യ കുർബാനയ്ക്കുശേഷം വളകൾ വിശ്വാസികൾക്ക് വിതരണംചെയ്യും. തുടർന്ന് വൈകീട്ടോടെ വിതരണംചെയ്യുന്ന വളകൾ വാദ്യമേളങ്ങളുടെയും മുത്തുക്കുടയുടെയും അകമ്പടിയോടെ വളയെഴുന്നള്ളിപ്പായി ദേവാലയത്തിലെത്തിക്കും.
ലില്ലിപ്പൂക്കൾ വഴിപാടായി വിശുദ്ധന്റെ തിരുസ്വരൂപത്തിലും പള്ളിയുടെ മുഖമണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ തിരുസ്വരൂപത്തിനു സമീപവും കാണിക്കയായി സമർപ്പിക്കും. വിശുദ്ധന്റെ രൂപത്തിൽ ചാർത്തുന്നതിനായിട്ടുള്ള കിരീടവും തയ്യാറായിട്ടുണ്ട്.
Post A Comment:
0 comments: