Navigation
Recent News

വിലക്കയറ്റത്തില്‍നിന്ന് ആശ്വാസമേകി ഐശ്വര്യം

വിലക്കയറ്റത്തില്‍നിന്ന് ആശ്വാസമേകി വിവിധ ഗ്രാമപ്പഞ്ചായത്തുക്കളില്‍ വിഷു-ഈസ്റ്റര്‍ പഴം-പച്ചക്കറി വിപണി തുറന്നു. 



പാവറട്ടി കൃഷിഭവന്റെ നേതൃത്വത്തില്‍ ഐശ്വര്യം കാര്‍ഷികകോത്പന്ന കര്‍ഷക സഹകരണ കേന്ദ്രത്തില്‍ വിപണി മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

കര്‍ഷക സഹ. വിപണന കേന്ദ്രം പ്രസിഡന്റ് എന്‍.കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ ആദ്യവില്‍പ്പന നടത്തി. മുല്ലശ്ശേരി അസി. ഡയറക്ടര്‍ വി. സന്ധ്യ, വാര്‍ഡ് അംഗം രവി ചെറാട്ടി, കൃഷി ഓഫീസര്‍ കെ. ബിന്ദു, നന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

മുല്ലശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ ബസ്സ്റ്റാന്‍ഡിലെ പട്ടികജാതി വനിതാ വിപണനകേന്ദ്രത്തില്‍ വിഷു വിപണി തുറന്നു. മുരളിപെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഹുസൈന്‍ അധ്യക്ഷനായി.

വി.കെ. രവീന്ദ്രന്‍, ചന്ദ്രകല മനോജ്, കൃഷി ഓഫീസര്‍ സ്മിത സി. ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു. എളവള്ളി പഞ്ചായത്തില്‍ ചിറ്റാട്ടുകരയിലെ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ വിഷു വിപണി തുറന്നു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വിഷു വിപണി തുറന്നു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍ അധ്യക്ഷനായി. വാര്‍ഡ് അംഗങ്ങളായ സി.എഫ്. രാജന്‍, ലിസി ഫ്രാന്‍സിസ്, കൃഷി അസി. ഡയറക്ടര്‍ വി. സന്ധ്യ, കൃഷി അസി. ഓഫീസര്‍, ഇ.ബി. ലുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്തുകളില്‍ കൃഷി ഓഫീസ് മുഖാന്തരം ആരംഭിച്ച വിഷു- ഈസ്റ്റര്‍ വിപണി വ്യാഴാഴ്ച വരെ ഉണ്ടാകും.
Share
Banner

EC Thrissur

Post A Comment:

0 comments: