അധികൃതരുടെ കണക്കുകൂട്ടല്‍ പാളി. തീരദേശ കുടിവെള്ളപദ്ധതിയിലെ മാറ്റിവെച്ച മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാനായില്ല.
മരുതയൂര്‍ പ്രഥാമികാരോഗ്യകേന്ദ്രവളപ്പിലെ കുടിവെള്ളപദ്ധതിയുടെ മോട്ടോറും പമ്പ് ബോക്‌സുമാണ് കേടായതിനെത്തുടര്‍ന്ന് മാറ്റി പുതിയത് സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം അധികൃതര്‍ മൂന്ന് എച്ച്.പി.യുടെ മോട്ടോറാണ് മാറ്റിവെച്ചത്.
എന്നാല്‍, ഈ മോട്ടോര്‍ ഉപയോഗിച്ച് കുണ്ടുവക്കടവ് റോഡിലെ ജല അതോറിറ്റിയുടെ ജലസംഭരണിയിലേക്ക് പമ്പ് ചെയ്തപ്പോള്‍ വെള്ളം എത്തിയില്ല. എച്ച്.പി. കുറഞ്ഞ മോട്ടോര്‍ ആയതിനാല്‍ ജലസംഭരണിയിലേക്ക് വെള്ളം കയറുന്നില്ല.
നേരത്തെ ഏഴര എച്ച്.പി.യുടെ മോട്ടോറായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പ്രാഥമികാരോഗ്യകേന്ദ്രവളപ്പില്‍നിന്ന് കുണ്ടുവക്കടവിലെ ജലസംഭരണിയിലേക്ക് ഏകദേശം 500 മീറ്റര്‍ ദൂരമുണ്ട്. 14ഓളം വളവുകള്‍ തിരിഞ്ഞ് വേണം പൈപ്പുവഴി വെള്ളമെത്താന്‍. ഈ വെള്ളം 24 അടിയിലേറെ ഉയരത്തില്‍ പൊങ്ങിയാണ് ജലസംഭരണി നിറയുന്നത്.ഇതൊന്നും മൂന്ന് എച്ച്.പി.യുടെ മേട്ടോര്‍വെച്ചാല്‍ നടക്കില്ലെന്ന് എസ്റ്റിമേറ്റും ഡിസൈനും തയ്യാറാക്കുമ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
പമ്പ് ചെയ്യുന്നതിന്റെ ശക്തി കുറഞ്ഞതാണ് വെള്ളം കയറാതിരിക്കാന്‍ കാരണമെന്നറിയുന്നു.
ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ ഏറെ വൈകിയാണ് കേടായ മോട്ടോര്‍ മാറ്റിയത്. പുതിയ മോട്ടോര്‍ എത്തിയതോടെ ശുദ്ധജലക്ഷാമം മാറുമെന്ന പ്രതീക്ഷയിലായിരുന്നു തീരദേശ നിവാസകള്‍.
പഞ്ചായത്ത് 2016 -17 പദ്ധതിയിലുള്‍പ്പെടുത്തി 64,000 രൂപയാണ് മോട്ടോര്‍ മാറ്റി സ്ഥാപിക്കാന്‍ ചെലവഴിച്ചത്. എച്ച്.പി. കൂടിയ മോട്ടോര്‍ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടു.
http://www.mathrubhumi.com
Post A Comment:
0 comments: