കെ.സി.വൈ.എം. പാവറട്ടിയുടെ നേതൃത്വത്തില്‍ ജാതിമതഭേദമന്യെ നിര്‍ധന കുടുംബങ്ങള്‍ക്ക് ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം പേര്‍ക്കാണ് കിറ്റ് നല്‍കിയത്. പാവറട്ടി ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് ഖാലിദ് സഅദി, വെണ്‍മേനാട് മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ബൈജു കാരക്കാട്ട് എന്നിവര്‍ കിറ്റ് വിതരണം നടത്തി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. അസി.വികാരി ഫാ. ഷിജോ പൊട്ടത്തുപറമ്പില്‍, കെ.സി.വൈ.എം. പ്രസിഡന്റ് ജീന്‍സ് ജോണ്‍സണ്‍, ബിബിന്‍ പോള്‍ കെ, ജിയോ ജോണ്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.
കെ.സി.വൈ.എം. മതസൗഹാര്‍ദ്ദ ക്രിസ്മസ് കിറ്റ് വിതരണം

Post A Comment:
0 comments: