പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ കേരളപ്പിറവിദിനത്തില്‍ പ്രാചീന കാര്‍ഷിക ഗൃഹോപകരണ പ്രദര്‍ശനം ഒരുക്കി. പ്രശസ്തരായ അറുപത് മഹത് വ്യക്തികളുടെ ചിത്രപ്രദര്‍ശനവും നടത്തി. നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. ഗുരുവായൂര്‍ സി.ഐ. ഇ. ബാലകൃഷ്ണന്‍, പ്രധാന അധ്യാപകന്‍ പി.വി. ലോറന്‍സ്, പി.കെ. രാജന്‍, എ.ഡി. തോമസ്, പി.കെ. റീന, ജിനി ജോര്‍ജ്, ഷിജി ആന്റോ എന്നിവര്‍ പ്രസംഗിച്ചു.
പാവറട്ടി: സി.കെ.സി. എല്‍.പി. സ്‌കൂളില്‍ കേരളപ്പിറവി ദിനത്തില്‍ 'ശുചിത്വകേരളം സുന്ദരകേരളം' എന്ന സന്ദേശമുയര്‍ത്തി വെയ്സ്റ്റ് ബിന്‍ സ്ഥാപിച്ചു. പാവറട്ടി സഹ. ബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍ ഉദ്ഘാടനം ചെയ്തു. നാടന്‍ ഭക്ഷണപ്രദര്‍ശനം പ്രധാനാധ്യാപിക സിസ്റ്റര്‍ അല്‍ഫോണ്‍സ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജോഷ്‌ന, ബി.പി. ജോയ്‌സി, ടി.കെ. ഷീല, ലീന ചാള്‍സ്, കെ.ഒ. റീന എന്നിവര്‍ പ്രസംഗിച്ചു.
പാവറട്ടി: വെന്‍മേനാട് എ.എം.എല്‍.പി. സ്‌കൂളില്‍ കേരളപ്പിറവിക്ക് ജൈവ പച്ചക്കറിത്തെ വിതരണവും നാടന്‍ ഭക്ഷ്യമേളയും ഒരുക്കി. വാര്‍ഡ് അംഗം അബു വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുമ തോമസ് അധ്യക്ഷയായി. ഇഖ്ബാവല്‍ വട്ടച്ചിറ, മുഹമ്മദ് സിംല എന്നിവര്‍ പ്രസംഗിച്ചു.
പാവറട്ടി: മരുതയൂര്‍ തജ്‌നിദ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബിന്റെ കേരളപ്പിറവിദിനാഘോഷം പ്രസിഡന്റ് സിസ്റ്റര്‍ മരുതയൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെഫീഖ് വെന്‍മേനാട് അധ്യക്ഷനായി.
മുല്ലശ്ശേരി മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം നടത്തി. പ്രസിഡന്റ് പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.
Post A Comment:
0 comments: