പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തിലെ പ്രദക്ഷിണ വെടിക്കെട്ടു കമ്മിറ്റിയുടെ അപകട സഹായനിധി സമാഹരണപദ്ധതി തുടങ്ങി. സിമന്റ്- പെയിന്റ് തൊഴിലാളികള്‍ക്കായാണ് സഹായനിധി സമാഹരണം. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു.
ഒബേര അഡ്വര്‍ടൈസിങ് ഉടമ വേണുഗോപാല്‍ ആദ്യ സഹായത്തുക തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന് കൈമാറി.
പ്രദക്ഷിണക്കമ്മിറ്റി പ്രസിഡന്റ് ഇ.എല്‍. ജോയി അധ്യക്ഷനിയി. മുല്ലശ്ശേരി ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.ജെ. ജെയിംസ്, സാംസണ്‍ ചിരിയങ്കണ്ടത്ത്, സി.െക. തോബിയാസ്. പി.എല്‍. സൈമണ്‍, ട്രസ്റ്റി അഡ്വ. ജോബി ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു.
Post A Comment:
0 comments: