Navigation
Recent News

ആത്മ സമര്‍പ്പണത്തിന്‍റെ ബലിപെരുന്നാള്‍ ഇന്ന്


സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മത മൈത്രി കൂട്ടായ്മയുടെയും സന്ദേശമുണര്‍ത്തിയെത്തുന്ന ഈദുല്‍ അസ്ഹയെന്ന ബലിപെരുന്നാള്‍ ഇന്ന്. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ജീവിച്ച ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടേയും ത്യാഗസ്മരണകളാണ് ബക്രീദ് എന്ന വലിയ പെരുന്നാളിലൂടെ പ്രബലപ്പെടുന്നത്. അല്ലാഹുവിന്‍റെ ആജ്ഞയനുസരിച്ച് സ്വന്തം മകനെ തന്നെ ബലി നല്‍കാന്‍ സന്നദ്ധനായ ഇബ്രാഹിം നബിയുടേയും ആജ്ഞാ ശിരസാ വാഹിക്കാന്‍ തയാറായ ഇസ്മായില്‍ നബിയുടേയും അചഞ്ചലമായ വിശ്വാസവും മനസാന്നിധ്യവും തുടര്‍ന്ന് അല്ലാഹുവിന്‍റെ കല്പനപ്രകാരം നടന്ന മൃഗബലി (ഉളുഹിയത്ത്)യുമാണ് പെരുന്നാളിലൂടെ വാഴ്ത്തപ്പെടുന്നത്. പെരുന്നാളിനെ മഹത്വവത്കരിക്കുന്ന മറ്റൊരു പ്രധാന സംഗതി, വിശുദ്ധ മക്കയിലെ ഹാജിമാരുടെ അറഫ സംഗമമാണ്. അറഫ് നോമ്പനുഷ്ഠാനത്തിനുശേഷം ഹാജിമാര്‍ സമ്മേളിച്ച അറബിമാസം ദുല്‍ഹജ്ജ് പത്തിനാണ് ലോക മുസ്ലീമുള്‍ ഹജ്ജ് പെരുന്നാള്‍ ആഘോഷിക്കുന്നത്.

പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മഹല്ലുകളില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പെരുന്നാള്‍ ദിനമായ ഇന്നു രാവിലേത്തന്നെ മുതിര്‍ന്നവരും കുട്ടികളും പുതുവസ്ത്രങ്ങളണിഞ്ഞും ഈദ് മുബാറക് കൈമാറിയും പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും യാത്രയാവും. പള്ളികളില്‍ കത്തീബുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിലും പ്രഭാഷണത്തിലും പങ്കെടുത്താണ് അവര്‍ വീടുകളിലേക്ക് മടങ്ങുക. മജുഹിയത്ത് വിതരണം, കബറിടങ്ങള്‍ സന്ദര്‍ശിക്കല്‍, പെരുന്നാള്‍ സദസ്, മതസൗഹാര്‍ദ സമ്മേളനം, കുടുംബസന്ദര്‍ശനം, രോഗീപരിചരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടക്കും.


deepika
Share
Banner

EC Thrissur

Post A Comment:

0 comments: