സ്‌കൂളിന്റെ പ്രവര്‍ത്തനമായി 'അക്ഷരങ്ങള്‍ 2016' എന്നതിന്റെ ഭാഗമായണിതു നടപ്പാക്കിയത്
സ്‌കൂളിന്റെ വാതിലുകളില്‍ കുട്ടികളുടെ രചനകള്‍ പതിച്ച് മനോഹരമാക്കി. പാവറട്ടി എം.യു.എ.എല്‍.പി. സ്‌കൂളിന്റെ വാതിലുകളാണ് വായനയ്ക്കുള്ളതുകൂടിയാകുന്നത്.
സ്‌കൂളിന്റെ പ്രവര്‍ത്തനമായി 'അക്ഷരങ്ങള്‍ 2016' എന്നതിന്റെ ഭാഗമായണിതു നടപ്പാക്കിയത്. ഓരോ മാസവും വിവിധവിഷയങ്ങളെ അടിസ്ഥാനമാക്കി വാതിലുകള്‍ കുട്ടികളുടെ സൃഷ്ടികള്‍കൊണ്ട് അലങ്കരിക്കും. ഗുരുവായൂര്‍ നഗരസഭാ പ്രതിപക്ഷനേതാവ് ആന്റോ തോമസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം രവി ചെറാട്ടി അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ഡൊമിനിക് സാവിയോ, പി.ടി.എ.പ്രസിഡന്റ് ജോമി ആന്റണി. എം.പി.ടി.എ.പ്രസിഡന്റ് പ്രിന്‍സി റെജി, സ്‌കൂള്‍ ലീഡര്‍ മറിയം അന്‍ഹാം എന്നിവര്‍ പ്രസംഗിച്ചു.
Post A Comment:
0 comments: