മുല്ലശേരി സെന്ററിൽ വളരെ തിരക്കുള്ള ഭാഗത്തു തുറന്ന കാന യാത്രക്കാർക്കു കെണിയൊരുക്കുന്നു. ഗതാഗതത്തിരക്കേറുന്ന സെന്ററിൽ വാഹനങ്ങൾ സൈഡ് കൊടുക്കുന്നതിനിടെ അപകടങ്ങൾ പതിവാണ്.
രാത്രിയിലാണ് അപകടങ്ങൾ കൂടുതൽ. കാൽനട യാത്രക്കാരും അതീവ ശ്രദ്ധയോടെ നടന്നില്ലെങ്കിൽ അപകടത്തിൽ പെടും. വെങ്കിടങ്ങിൽനിന്നു മുല്ലശേരിയിലെത്തി പാടൂർ റോഡിലേക്കു തിരിയുമ്പോൾ ഇടതുഭാഗത്തുള്ള കാനയാണ് അപകടം വിതയ്ക്കുന്നത്. കാന സ്‌ലാബിട്ടു മൂടിയാൽ തീരുന്ന പ്രശ്നമാണ് അധികൃതർ അവഗണിക്കുന്നത്.
file photo
Post A Comment:
0 comments: