പാവറട്ടി സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ വാര്‍ഷിക പൊതുയോഗം നടന്നു. കോര്‍പറേറ്റ് മാനേജര്‍ ഫാ. തോമസ് ചക്കാലമറ്റത്ത് ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികളുടെ കിടപ്പുരോഗികളായ മാതാപിതാക്കള്‍ക്കായുള്ള സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ വീടുകളിൽ തന്നെ കിടപ്പുരോഗികളായ 20 പേർക്കാണ് ആദ്യ ഘട്ടത്തിൽ മാസം തോറും 500 രൂപ വീതം പെൻഷനായി നൽകുന്നത്.
ഇതിലേക്കായി വിദ്യാർഥികൾ സ്വരൂപിച്ച തുക ബാങ്കിൽ നിക്ഷേപിച്ചു. 50000 രൂപയുടെ ചെക്ക് സ്കൂൾ മാനേജർ ഫാ. ജോസഫ് ആലപ്പാട്ടിനു നൽകി ദേവമാത കോർപറേറ്റ് മാനേജർ ഫാ. തോമസ് ചക്കാലമറ്റത്ത് സാന്ത്വന പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്‍റ് പി.കെ. രാജന്‍ അധ്യക്ഷനായി. മാനേജരും പ്രിന്‍സിപ്പലുമായ ഫാ. ജോസഫ് ആലപ്പാട്ട് പ്രതിഭകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.വി. ലോറന്‍സ് മാസ്റ്റര്‍, സ്റ്റാഫ് അസോ. സെക്രട്ടറി എഡ്വിന്‍ ക്രിസ്റ്റഫര്‍ പിന്‍റോ, ഗ്രാമപഞ്ചായത്ത് മെംബര്‍ ഗ്രേസി പുത്തൂര്‍, ഫസ്റ്റ് അസിസ്റ്റന്‍റ് ഇ.എല്‍.ജോസഫ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
Post A Comment:
0 comments: