പാവറട്ടി വെന്‍മേനാട് എം.എ.എസ്.എം. ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ പുസ്തകോത്സവം നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹകരണത്തോടെ 2000-ത്തില്‍പരം പുസ്തകങ്ങളാണ് മേളയില്‍ ഉണ്ടായിരുന്നത്. ഗുരുവായൂര്‍ സി.ഐ.ഇ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജിയോ തോമസ് അധ്യക്ഷത വഹിച്ചു. സി.പി.ഒ. പിറ്റ്‌സണ്‍ ചാക്കോ, എ.സി.പി.ഒ. കെ.കെ. മായ, വിദ്യാരംഗം കണ്‍വീനര്‍ ബോബി ജോസ്, ജോയ് ചെറിയാന്‍, സബീന മാത്യു, ജില്‍സണ്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post A Comment:
0 comments: