ദേവസ്വം അതിഥി മന്ദിരങ്ങളായ ശ്രീവത്സം, പാഞ്ചജന്യം, കൗസ്തുഭം, ശ്രീവത്സം അനക്‌സ് എന്നിവിടങ്ങളിലെ വാടക വര്‍ദ്ധിപ്പിച്ചു. പാഞ്ചജന്യത്തില്‍ മൂന്നു കിടക്കകളുള്ള മുറിക്ക് 600 രൂപ, അഞ്ചു കിടക്കകളുള്ളതിന് 800 രൂപ, മൂന്നു കിടക്കകളുള്ള എ.സി. മുറിക്ക് 1,500 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.
കൗസ്തുഭത്തില്‍ 2,4,6 കിടക്കകള്‍ വീതമുള്ള മുറികള്‍ക്ക് യഥാക്രമം 300, 600, 800 രൂപവീതമാണ് പുതിയ വാടക. ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ 1,2,3, 4 നമ്പര്‍ സ്യൂട്ടുകള്‍ക്ക് 2,200 രൂപ നല്‍കണം. ശ്രീവത്സം അനക്‌സില്‍ രണ്ട് കിടക്കയുള്ള മുറിക്ക് 500 രൂപയും എ.സി. മുറിക്ക് 1,500 രൂപയും 10 കിടക്കകളുള്ള മുറിക്ക് 2,000 രൂപയും നല്‍കണം.
പുതുക്കിയ നിരക്ക് കൗസ്തുഭത്തില്‍ നിലവില്‍ വന്നു. മറ്റിടങ്ങളില്‍ ജൂലായ് ഒന്നിന് നിലവില്‍വരും.
Post A Comment:
0 comments: