തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് 650 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
അപേക്ഷകള്‍ 25 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരും പ്‌ളസ്ടു കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് പാസ്സായവരോ / വി.എച്ച്.എസ്.ഇ. (എം.എല്‍.ടി.) പാസ്സായവരോ ആയിരിക്കണം.
ഏതെങ്കിലും ഗവണ്‍മെന്റ് ആസ്പത്രികളില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റായി ഏറ്റവും കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്കായി തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുടെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ 23ന് 10ന് ഹാജരാകണം.
Post A Comment:
0 comments: