Navigation
Recent News

കാഞ്ഞാണി-ചാവക്കാട് റോഡില്‍ വീണ്ടും ജീവനെടുക്കും അപകടക്കുഴി.


പുവ്വത്തൂര്‍ മരമില്ലിന് സമീപമാണ് ജലനിധിയുടെ കുഴിയെടുപ്പ് മൂലം പ്രധാന റോഡില്‍ അപകടക്കുഴി രൂപപ്പെട്ടിട്ടുള്ളത്. കുഴിയില്‍വീണ് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.

മഴ പെയ്തതോടെ കുഴിയില്‍ വെള്ളം നിറഞ്ഞു. ഇതോടെ കുഴിയുടെ ആഴവും അറിയുന്നില്ല. ഇതുവഴി വന്ന ബൈക്ക് കുഴിയില്‍ തെന്നിവീണു. വീണ ബൈക്കിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചെടുക്കുന്നതിനിടെ മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു.

താത്കാലികമായി അടച്ച കുഴിയാണ് മഴ പെയ്തതോടെ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് അപകടക്കുഴിയായി രൂപപ്പെട്ടിട്ടുള്ളത്. അശാസ്ത്രീയമായാണ് കുഴി അടച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

file photo for representation
Share
Banner

EC Thrissur

Post A Comment:

0 comments: