ജില്ലയിലാകെ സൗജന്യമായി എല്‍ഇഡി ബള്‍ബ് നിര്‍മാണ പരിശീലനത്തിനു വലപ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികള്‍ തുടക്കമിട്ടു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇത്തരമൊരു പരിശീലനം നല്‍കാന്‍ മുന്നിട്ടിറങ്ങുന്നത്.ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി.
മറ്റു ബള്‍ബുകളെ അപേക്ഷിച്ച് വൈദ്യുതി ലാഭിക്കാന്‍ എല്‍ഇഡി ബള്‍ബുകള്‍ക്ക് കഴിയും.ജില്ലയിലെ സ്കൂളുകള്‍, സോഷ്യല്‍ ഫോറങ്ങള്‍ എന്നിവയിലൂടെ സൗജന്യ എല്‍ഇഡി പരീശിലനം നല്‍കാന്‍ തയാറാണെന്നു പ്രോഗ്രാം ഓഫീസര്‍ ഐ.കെ.ലവന്‍ പറഞ്ഞു. യൂണിറ്റംഗങ്ങളായ വി.പി.അദിഷ്, ദിയാ പവിത്രന്‍, കെ.പി.മിഥുന്‍, അഞ്ജലി ശിവശങ്കരന്‍ എന്നീ വിദ്യാര്‍ഥികളാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്.
Post A Comment:
0 comments: