Navigation
Recent News

വൈ-ഫൈ എത്തി: എം.ഒ. റോഡ് ഇനി സ്മാര്‍ട്ട് റോഡ്


തൃശ്ശൂര്‍: കോര്‍പ്പറേഷന്‍ ഓഫീസിന് മുമ്പിലെ എം.ഒ. റോഡ് ഇനി മുതല്‍ സ്മാര്‍ട്ട് റോഡ്. കോര്‍പ്പറേഷനുമായി ചേര്‍ന്ന് ജിയോനെറ്റ് നടപ്പാക്കുന്ന സൗജന്യ വൈ-ഫൈ പദ്ധതിയുടെ എം.ഒ. റോഡിലെ സ്‌പോട്ടുകള്‍ ബുധനാഴ്ച രാവിലെ പ്രവര്‍ത്തനം തുടങ്ങി.

എം.ഒ. റോഡിനെ സ്മാര്‍ട്ട് റോഡാക്കാന്‍ മുന്നു സ്‌പോട്ടുകള്‍ ആണ് ഒരുക്കിയിട്ടുള്ളത്. കോര്‍പ്പറേഷന്‍ വളപ്പിലും പോസ്റ്റ് ഓഫീസ് റോഡ് ജങ്ഷനിലും കാസിനോ ഹോട്ടലിന് മുന്നിലും ആണ് സ്‌പോട്ടുകള്‍.

ഇതോടെ 150 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് മുഴുവന്‍ വൈ-ഫൈ സേവനം ലഭ്യമായി. അഞ്ച് മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോമറുകള്‍ക്ക് 50 മീറ്റര്‍ ദൂരം വരെ വൈ-ഫൈ സേവനം നല്‍കാനാവും.

സ്മാര്‍ട്ട് ഫോണില്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ എസ്.എം.എസ്. വഴി പാസ് വേഡായ കീ നമ്പര്‍ ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് നല്‍കിയാല്‍ ഉടന്‍ വൈ ഫൈ സേവനം ലഭ്യമാവും.

തൃശ്ശൂര്‍ നഗരത്തെ സമ്പൂര്‍ണ വൈഫൈ സേവനം ലഭിക്കുന്ന സ്മാര്‍ട്ട് നഗരമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ എം.ഒ. റോഡിനെ സ്മാര്‍ട്ടാക്കിയത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം വൈഫൈ സ്‌പോട്ടുകള്‍ സ്ഥാപിക്കുന്ന ജോലി 29 ഓടെ പൂര്‍ത്തിയാക്കി തൃശ്ശൂരിനെ സമ്പൂര്‍ണ സ്മാര്‍ട്ട് നഗരമാക്കുന്നതിനാണ് പദ്ധതി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടത്തില്‍ പത്തോളം സ്‌പോട്ടുകള്‍ ഒരുക്കി നേരത്തെ തന്നെ വൈ-ഫൈ സേവനം ലഭ്യമാക്കിയിരുന്നു.


photo : www.skyscrapercity.com/
Share
Banner

EC Thrissur

Post A Comment:

0 comments: