PHOTO DEEPIKA
കല്ലിട വഴിയിലെ പിച്ചേടത്ത് ചന്ദ്രന്‍റെ ടെറസ് വീടിന്‍റെ ടെറസിലും മുന്തിരി വിളഞ്ഞു. കുല കുലയായി പച്ച മുന്തിരികള്‍. ആരെയും ആകര്‍ഷിക്കും. പാടത്തിനോട് ചേര്‍ന്ന് കിടക്കുന്നതാണ് ചന്ദ്രന്‍റെ വീട്. വീടിനു ചുറ്റും ആറു മാസക്കാലം വെള്ളക്കെട്ടാണ്. അപ്പോഴെല്ലാം വഞ്ചിയുണ്ടെങ്കിലേ വീട്ടിലെത്താനാവൂ. ഒരു വര്‍ഷം മുമ്പ് കൂട്ടുകാരന്‍ നല്‍കിയ മുന്തിരി തൈകള്‍ ചന്ദ്രന്‍ ടെറസിനു മുകളില്‍ നട്ടു.
വെറുതെ ഒരു രസത്തിന്. കൂട്ടുകാരന്‍ തന്നതല്ലേ കളയരുതെന്ന് കരുതി. ഇത്തിരി കപ്പലണ്ടി പിണ്ണാക്കും ജൈവവളങ്ങളും കടയ്ക്കലിട്ടു കൊടുത്തു. ഓരോ മാസം കഴിയുന്തോറും മുന്തിരിച്ചെടി വളര്‍ന്നു. ശാഖോപശാഖകളായി. ഒരു വര്‍ഷം കഴിഞ്ഞു. ശാഖകളിലെല്ലാം നിറയെ മുന്തിരിക്കുലകള്‍. ഇപ്പോള്‍ മുന്തിരിച്ചെടികളെ രാവിലെയും വൈകിട്ടും വന്നു പരിചരിക്കും. വിഷമില്ലാത്ത മുന്തിരിക്കുലകളില്‍ നിന്ന് ഇനി ചന്ദ്രനും വീട്ടുകാര്‍ക്കും മുന്തിരിമധുരം കഴിക്കാം
Post A Comment:
0 comments: