Navigation
Recent News

വായനവഴിയൊരുക്കി എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍


പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനവഴിയൊരുക്കി എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍. എന്‍.എസ്.എസ്. അംഗങ്ങള്‍ ശേഖരിച്ച 500 ബാലസാഹിത്യ പ്രസിദ്ധീകരണങ്ങള്‍ ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി. സ്‌കൂളിലെ കുരുന്നുകള്‍ക്ക് നല്‍കി.

കഥാകൃത്തും നാടന്‍പാട്ട് രചയിതാവുമായ അറുമുഖന്‍ വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് ആധ്യക്ഷ്യം വഹിച്ചു.

 മരത്തണലില്‍ എന്‍.എസ്.എസ്. അംഗങ്ങള്‍ കുരുന്നുകള്‍ക്കായി അവതരിപ്പിച്ച നാടന്‍പാട്ടുകളും കൊച്ചുകഥകളും ഏറെ ഹൃദ്യമായി.

എല്‍.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി.ജെ. ജോബി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ.ഡി. ജോയ്, പി.ടി.എ. പ്രസിഡന്റ് ഷൈജന്‍ നമ്പനത്ത്, അധ്യാപകരായ പി.പി. റീന, ടി.ടി. സിന്ധു റാഫേല്‍, എന്‍.എസ്.എസ്. ലീഡര്‍മാരായ സില്‍ജോ ജോസഫ്, സി.എസ്. ശ്രുതി, കൃഷ്ണപ്രിയ എന്നിവര്‍ പ്രസംഗിച്ചു.
Share
Banner

EC Thrissur

Post A Comment:

0 comments: