കുതിരാനിലെ തുരങ്കനിര്‍മ്മാണം മഴയിലും തുടരുന്നു. തുരന്നുകഴിഞ്ഞ 11 മീറ്റര്‍ ദൂരത്തില്‍ ഉരുക്കു പാളികള്‍ പിടിപ്പിച്ച് കഴിഞ്ഞു. ഇത് പൂര്‍ത്തിയായതിനുശേഷം അടുത്ത ഒന്നരമീറ്റര്‍ തുരക്കും.
ദൃഢത കുറഞ്ഞ പാറക്കെട്ടിന്റെ ഭാഗത്തും മണ്ണിന്റെ ഭാഗത്തുമാണ് ഉരുക്കുപാളികള്‍ ഘടിപ്പിക്കുക. 11 മീറ്റര്‍ പിന്നിട്ടപ്പോഴേയ്ക്കും പാറക്കെട്ടിന്റെ ഭാഗം തീരുകയും മണ്ണ് കാണുകയും ചെയ്തു.
തുരങ്കത്തിന്റെ 14 മീറ്റര്‍ വരെ മാത്രമേ ബലക്ഷയം ഉണ്ടാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. അതുസംബന്ധിച്ച പഠനങ്ങള്‍ അധികൃതര്‍ നടത്തിയിരുന്നു. നിലവിലെ സ്ഥിതിയില്‍ മൂന്ന് മീറ്റര്‍ ദൂരം കൂടി തുരന്നു കഴിഞ്ഞാല്‍ പിന്നീട് ദൃഢമായ പാറക്കെട്ടാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴയില്‍ തുരങ്കത്തില്‍ കയറുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചാണ് പണി നടക്കുന്നത്. പാറക്കെട്ടുകളെ ഇരുമ്പുദണ്ഡുകള്‍ ഉപയോഗിച്ച് ബലപ്പെടുത്തുന്നതിന് പുറമെയാണ് ഉരുക്കുപാളികള്‍കൊണ്ട് ബലപ്പെടുത്തുന്നത്.
തുരങ്കത്തിനനുബന്ധമായി നടത്തുന്ന േകാണ്‍ക്രീറ്റിടല്‍ പ്രവര്‍ത്തനങ്ങളും മഴമൂലം നിര്‍ത്തിവെച്ചങ്കിലും പുനരാരംഭിച്ചു. നിലവില്‍ രാത്രിയും പകലും തുരങ്ക നിര്‍മ്മാണം നടത്തുന്നുണ്ട്. ഇതിനായുള്ള സംവിധാനങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
Post A Comment:
0 comments: