എളവള്ളി സെന്‍റ് ആന്‍റണീസ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്‍റെ ഊട്ടുതിരുനാളിനു കൊടികയറി. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫാ. സിബിയാണ് കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചത്. തിങ്കളാഴ്ചയാണ് ഊട്ടുതിരുനാള്‍ ആഘോഷിക്കുന്നത്. കൊടികയറ്റം മുതല്‍ ഊട്ടുതിരുനാള്‍ വരെയുള്ള ദിവസങ്ങളില്‍ നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി വൈകീട്ട് ആറുമണിക്ക് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും.
തിരുനാള്‍ ദിനത്തില്‍ വൈകീട്ട് 5.30നുള്ള ദിവയ്ബലിക്ക് ഫാ. ഷാജു ചിറയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സിജോ ജോസ് ചാലിശേരി തിരുനാള്‍ സന്ദേശം നല്‍കും. തിരുനാളിന്‍റെ വിജയത്തിനായി വികാരി ഫാ. ബാസ്റ്റ്യന്‍ ആലപ്പാട്ട് ചെയര്‍മാനും ജോബി ചക്രമാക്കല്‍, ബാബു വടക്കന്‍ എന്നിവര്‍ ട്രസ്റ്റിമാരും പൈലി കുത്തൂര്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ ആഘോഷ കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
Post A Comment:
0 comments: