തൃശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോകാനായി അടച്ച റെയില്‍വെ ഗേറ്റിന്‍റെ സ്റ്റീല്‍ റോപ്പ് പൊട്ടി ഗേറ്റ് ഒരു മണിക്കൂര്‍ അടഞ്ഞുകിടന്നു. ഗേറ്റ് പൊട്ടിയതോടെ സിഗ്നല്‍ സംവിധാനം തകരാറിലായി. പിന്നീട് ബദല്‍ സംവിധാനം പയോഗിച്ചാണ് ട്രെയിന്‍ കടത്തിവിട്ടത്.
ഗേറ്റ് തകരാറിലായതോടെ രാവിലെ 9.05 പുറപ്പെടേണ്ട പാസഞ്ചര്‍ ട്രയിന്‍ വൈകിയാണ് പുറപ്പെട്ടത്. ഗേറ്റ് അടഞ്ഞതോടെ കിഴക്കെനടയില്‍ ഗേറ്റിനിരുവശവും വാഹനങ്ങളുടെ നീണ്ടനിരയായി. ഗുരുവായൂരിലേക്കും തൃശൂരിലേക്കും പോകേണ്ട വാഹനങ്ങള്‍ ഗേറ്റില്‍ കുടുങ്ങിയതോടെ ജനം വലഞ്ഞു.
ഗുരുവായൂരില്‍നിന്ന് തൃശൂരിലേക്കു പോകേണ്ട വാഹനങ്ങള്‍ കുന്നംകുളം വഴി തിരിച്ചുവിട്ടു. തൃശൂരില്‍നിന്നുള്ള ബസുകള്‍ കൊളാടിപ്പടിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
റെയില്‍വെ ജീവനക്കാര്‍ എത്തി മുക്കാല്‍ മണിക്കൂറോളം എടുത്താണ് കൈകൊണ്ടുയര്‍ത്തി ഗേറ്റ് താല്‍ക്കാലികമായി തുറന്ന് ഗതാഗതകുരുക്ക് ഒഴിവാക്കിയത്. പിന്നീട് തൃശൂരില്‍നിന്നുള്ള മെക്കാനിക്കല്‍ സംഘം എത്തിയാണ് ഗേറ്റിന്‍റെ തകരാര്‍ പരിഹരിച്ചത്.
ഫോട്ടോ മാതൃഭൂമി
Post A Comment:
0 comments: