ടയര്‍ മര്‍ദ്ദം നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യയുമായി കേച്ചേരി വിദ്യ എന്‍ജിനീയറിങ് കോളേജ്
ആഡംബര കാറുകളില്‍ പോലും മര്‍ദ്ദം നിരീക്ഷിക്കുന്ന സംവിധാനം മാത്രമുള്ളപ്പോഴാണ് സ്വയം മര്‍ദ്ദം നിയന്ത്രിക്കുന്ന സംവിധാനം കോളേജിലെ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ശ്രാവണ്‍ ശശി, അര്‍ജുന്‍ സി.എസ്., അഭിജിത്ത് കെ.ആര്‍., ആദര്‍ശ് സി. വിജയന്‍, മാത്യു തോമസ് എന്നിവരുടെ ഭാവനയില്‍ വിരിഞ്ഞത്.
ഓട്ടോമാറ്റിക് പ്രഷര്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നു പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ വാഹനങ്ങളില്‍ ഉപയോഗിച്ചാല്‍ ടയറുകളിലെ മര്‍ദ്ദം നിരത്തുകള്‍ക്കനുസൃതമായി സ്വയം നിര്‍ണ്ണയിക്കുകയും നിലനിര്‍ത്തുകയും ചെയ്യും. സാധാരണ പ്രത്യേകം ഓഫ് റോഡ് യാത്രകള്‍ക്കായി വാഹനങ്ങളില്‍ ഇത് മാനുവലായി ചെയ്യേണ്ട അവസ്ഥയാണ് ഇന്നുള്ളത്.
വെറും 8,000 രൂപ ചെലവില്‍ ഈ സാങ്കേതികവിദ്യ വാഹനങ്ങളില്‍ ഏര്‍പ്പെടുത്താമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വാഹനങ്ങളുടെ ടയറിന്റെ ആയുസ്സും, ഇന്ധനക്ഷമതയും വര്‍ദ്ധിപ്പിക്കാനും, അപകടങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള സുരക്ഷിതയാത്രക്കുമായി പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാം
photo mathruboomi
Post A Comment:
0 comments: