Navigation
Recent News

സൈക്കിള്‍ യാത്രയുടെ മഹത്വവുമായി സൈക്കിള്‍ ക്‌ളബ്‌

അന്യം നിന്നു പോകുന്ന സൈക്കിള്‍ യാത്ര പാവറട്ടി പബ്ലിക് ലൈബ്രറി വായനക്കൂട്ടായ്മയുടെ സൈക്കിള്‍ ക്‌ളബ്ബിലൂടെ തിരിച്ചുവരുന്നു. 


ഇരുപതോളം യുവാക്കള്‍ ചേര്‍ന്നാണ് സൈക്കിള്‍ ക്‌ളബ് രൂപവത്കരിച്ചിട്ടുള്ളത്. യുവാക്കളില്‍ വ്യായാമ ശീലം വര്‍ദ്ധിപ്പിക്കല്‍, ജീവിതശൈലി, രോഗനിയന്ത്രണം, വായുമലിനീകരണ നിയന്ത്രണം, സൗഹൃദം ഊട്ടി ഉറപ്പിക്കല്‍, സൈക്കിളിങ് ടൂറിസം എന്നിവയാണ് സൈക്കിള്‍ യാത്രയിലൂടെ ക്‌ളബ് ലക്ഷ്യമിടുന്നത്. കണ്ടല്‍, ജലാശയങ്ങള്‍,പക്ഷി സങ്കേതങ്ങള്‍ തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള പഠനത്തിനും നിരീക്ഷണത്തിനും ഇവര്‍ സൈക്കിള്‍ യാത്ര നടത്തും.

ദിവസവും അരമണിക്കൂര്‍ സൈക്കിള്‍ ക്‌ളബ് അംഗങ്ങള്‍ സൈക്കിള്‍ യാത്ര നടത്തുന്നുണ്ട്. പാവറട്ടിയിലെ ജനതയ്ക്ക് സൈക്കിള്‍ യാത്രയ്ക്ക് േ്രേപചാദനമായ 85-ാം വയസ്സിലും സൈക്കിള്‍ യാത്ര നടത്തുന്ന കെ.ടി. ജോബിനെ സൈക്കിള്‍ ക്‌ളബ് അംഗങ്ങള്‍ ആദരിച്ചു. 

ക്‌ളബ്ബിന് തുടക്കമിട്ട് നടത്തിയ സൈക്കിള്‍യാത്ര പാവറട്ടി എ.എസ്.ഐ. ഗിരിജന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പബ്ലിക് ലൈബ്രറി സെക്രട്ടറി എന്‍.ജെ. ജെയിംസ് അധ്യക്ഷനായി. വര്‍ഗ്ഗീസ് പാവറട്ടി, കെ.പി. ജോസഫ്, റാഫി നീലങ്കാവില്‍, ജെയ്ഫ് സി. ജോണി, ഫെബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
Share
Banner

EC Thrissur

Post A Comment:

0 comments: