നിയമസഭ തെരഞ്ഞെടുപ്പു ഡ്യൂട്ടി ലഭിച്ച ഉദ്യേഗസ്ഥന്മാര്‍ക്കു ഡ്യൂട്ടിക്കുശേഷം പിറ്റേന്നു അവധി നല്‍കണമെന്നാവശ്യപ്പെട്ടു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കു പരാതി. 48 മണിക്കൂര്‍ നീണ്ട ഡ്യൂട്ടിക്കുശേഷം പുലര്‍ച്ചെയാണു പലര്‍ക്കും വീ ട്ടിലെത്താന്‍ സാധിക്കുക. മണിക്കൂറുകള്‍ക്കകം ജോലി ക്കു ഹാജരാകാന്‍ പ്രയാസമാണെന്നു ചൂണ്ടിക്കാണിച്ചു തൃശൂര്‍ സെന്‍റ് തോമസ് കോളജിലെ ജൂനിയര്‍ സൂപ്രണ്ട് പി.ഒ. സെബാസ്റ്റ്യനാണു പരാതി നല്‍കിയത്.
2014 ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടി നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ക്കു പിറ്റേന്ന് അവധി ലഭിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തു തെരഞ്ഞെടുപ്പിനു പോയ ഉദ്യോഗസ്ഥര്‍ക്ക് അവധി ലഭിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് അവധി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണു പരാതി സമര്‍പ്പിച്ചത്.
Post A Comment:
0 comments: