പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തുടക്കംകുറിച്ച് ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ് കര്‍മവും ബാന്‍ഡുവാദ്യ മത്സരവും നാളെ വെള്ളിയാഴ്ച നടക്കും.
വൈകിട്ട് 7.30ന് പാവറട്ടി ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് സ്വിച്ച്ഓണ്‍ നിര്‍വഹിക്കുന്നതോടെ തീര്‍ഥകേന്ദ്രം ബഹുവര്‍ണ ദീപ പ്രഭയില് മുങ്ങും.
[fquote]തുടര്‍ന്ന് തെക്കുഭാഗം വെടിക്കെട്ടു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാന്‍ഡുവാദ്യ മത്സരവും നടക്കും. [/fquote]
ഒന്നരലക്ഷം എല്‍.ഇ.ഡി. പിക്‌സല്‍ ബള്‍ബുകള്‍ ഉപയോഗിച്ചാണ് ദീപാലങ്കാരം. വിശുദ്ധരൂപങ്ങളും വചനങ്ങളും എല്‍.ഇ.ഡി. പിക്‌സല്‍ ബാള്‍ബുകളില്‍ തെളിയും. പാവറട്ടി സി.ജെ. ലൈറ്റ് ആന്‍ഡ് സൗണ്ടാണ് ദീപാലങ്കാരം ഒരുക്കുന്നത്.ദേവാലയവും പരിസരവും തോരണങ്ങളാല് നിറഞ്ഞു കഴിഞ്ഞു.
പാരിഷ് ഹാളില് ഊട്ടുസദ്യക്കുള്ള ഒരുക്കങ്ങള് തകൃതിയായി തുടങ്ങി കഴിഞ്ഞു. പാരിഷ് ഹാളിലേക്കുള്ള വഴിയില് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സൗകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് തീര്‍ഥ കേന്ദ്രത്തിലേക്കെത്തുന്ന ലക്ഷകണക്കിന് നാനാജാതി മതസ്ഥരായ ഭക്തജനങ്ങളെ സ്വീകരിക്കാന് പാവറട്ടിയും പരിസരങ്ങളും ഒരുങ്ങി കഴിഞ്ഞു
ശനിയാഴ്ച രാവിലെ പത്തിന് നൈവേദ്യപൂജയ്ക്കുശേഷം വിശുദ്ധന്റെ നേര്‍ച്ചയൂട്ട് തുടങ്ങും. തുടര്‍ച്ചയായി 30മണിക്കൂര്‍ നേര്‍ച്ചയൂട്ട് വിളമ്പും.
വൈകിട്ട് 7.30ന് നടക്കുന്ന കൂടുതുറക്കല്‍ ശുശ്രൂഷയ്ക്ക് അഭിലാബാദ് രൂപത മെത്രാന്‍ മാര്‍. പ്രിന്‍സ് പാണേങ്ങാടന്‍ കാര്‍മ്മികനാകും.
Post A Comment:
0 comments: