Navigation

തിരുനാളിന് അഞ്ചുകോടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍


സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന്‍റെയും കാരുണ്യ വര്‍ഷാചരണത്തിന്‍റെയും ഭാഗമായി അഞ്ചുകോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും . ഇടവകയിലെ സാന്‍ജോസ് കാരുണ്യനിധി വഴിയാണു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

സാന്‍ജോസ് പാരിഷ് ഹോസ്പിറ്റലുമായി സഹകരിച്ച് ജാതിമതഭേദമന്യേ നിര്‍ധനരായ രോഗികള്‍ക്കു സൗജന്യ ഡയാലിസിസ് പദ്ധതി ആരംഭിക്കും. ഒരു ദിവസം എട്ടു ഡയാലിസിസുകള്‍ സൗജന്യമായി നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
 ഇടവക അതിര്‍ത്തിയിലുള്ള വീടില്ലാത്തവര്‍ക്കായി കാരുണ്യ ഭവന പദ്ധതി, വയോജനങ്ങള്‍ക്കായി പകല്‍വീട്, നിര്‍ധന യുവതികള്‍ക്ക് വിവാഹസഹായം, പാലിയേറ്റീവ് കെയര്‍ യൂണിറ്റും സൗജന്യ ചികിത്സാ സഹായവും ലഭ്യമാക്കല്‍ തുടങ്ങിയവയാണു തിരുനാളിനോടനുബന്ധിച്ചു തുടക്കം കുറിക്കുന്നത്.

തിരുനാള്‍ കൊടിയേറ്റം മുതല്‍ 10 ദിവസം സാന്‍ജോസ് പാരിഷ് ഹോസ്പിറ്റലില്‍ ഒപി ടിക്കറ്റ് സൗജന്യമായി നല്‍കും. തീര്‍ഥകേന്ദ്രത്തിലെ സാധുജന സംരക്ഷണ നിധിയില്‍നിന്നും വിവിധ ഭക്തസംഘടനകള്‍ വഴിയും ചികിത്സ-വിവാഹ-പഠന സഹായങ്ങളും നല്‍കിവരുന്നുണ്ട്. സാന്‍ജോസ് കാരുണ്യനിധിയുടെ ധനശേഖരണാര്‍ഥം പതിനഞ്ചു മുതല്‍ പതിനെട്ടുവരെയുള്ള തിയതികളില്‍ പാവറട്ടി പള്ളിനടയില്‍ കാരുണ്യ എക്സ്പോ-2016 സംഘടിപ്പിച്ചിട്ടുണ്ട്.


Share
Banner

EC Thrissur

Post A Comment:

0 comments: