വെന്മേനാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ പൂവങ്കാവിലമ്മയുടെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ പള്ളിയുണര്‍ത്തല്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടത്തി. ക്ഷേത്രം മേല്‍ശാന്തി ശശിധരന് എമ്പ്രാന്തിരി മുഖ്യകാര്‍മ്മികനായി. ശീവേലി എഴുന്നള്ളിപ്പിനുശേഷം ഗജരാജന്‍ വരടിയം ജയറാമിന് ഗജരാജപ്പട്ടം നല്കി. ഉച്ചതിരിഞ്ഞ് പൂരം എഴുന്നള്ളിപ്പ് നടന്നു. മുണ്ടയ്ക്കല്‍ ശ്രീനന്ദന് തിടമ്പേറ്റി. തായംകാവ് രാജന് മേളത്തിന് പ്രാമാണികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് മുത്തപ്പന്‍കോവില്‍, സംഘശക്തി പൂരാഘോഷക്കമ്മിറ്റി, സൗഹൃദ പൂരാഘോഷക്കമ്മിറ്റി , തനിമ ക്ളബ്ബ് എന്നീ ആഘോഷക്കമ്മിറ്റികളുടെ നാടന്‍ കലാരൂപങ്ങള്‍, മയിലാട്ടം, നീലക്കാവടി, വര്‍ണ്ണക്കാവടി , നാദസ്വരം, തമ്പോലം, ശിങ്കാരിമേളം എന്നിവ ക്ഷേത്രത്തിലെത്തി നിറഞ്ഞാടി. ദീപാരാധനയ്ക്കുശേഷം കേളി, തായമ്പക, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ്, രാത്രിപൂരം എഴുന്നള്ളിപ്പ് എന്നിവ നടന്നു. ക്ഷേത്രം ട്രസ്റ്റി എ.വി. കൃഷ്ണന്‍നമ്പൂതിരി, രക്ഷാധികാരി എ.വി. വല്ലഭന് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
Labels
- Architecture
- Building
- Company
- Construction
- Help Lines
- House
- Interior
- Pavaratty Feast 2017
- Pavaratty Feast 2021
- Planning
- Service
- TECH
- Videos
- Work
- ആഘോഷങ്ങൾ
- ആദ്ധ്യാത്മികം
- ആരോഗ്യം
- ഉത്സവം
- കരിയർ
- കായികം
- കാർഷികം
- ക്രൈം
- ഗസ്റ്റ് പോസ്റ്റ്
- ഗാലറി
- ചുറ്റുവട്ടം
- തിരുനാളുകൾ
- നേട്ടങ്ങൾ
- പാവറട്ടി പഞ്ചായത്ത്
- പാവറട്ടി വിശേഷം
- പുരസ്കാരങ്ങൾ നേട്ടങ്ങൾ
- ഫീച്ചർ
- രാഷ്ട്രീയം
- വാർത്തകളിൽ
- വികസനം 2020
- വിദ്യഭ്യാസം
- സാംസ്കാരികം
- സ്വാന്തനം
slider
Recent
Click here to load more...
Post A Comment:
0 comments: