Navigation
Recent News

വെടിക്കെട്ടിന്റെ അപകടരഹിതമായ ചൈനീസ് വഴി



വെടിക്കെട്ടിന്റെ അപകടരഹിതമായ ചൈനീസ് വഴിയാണ് പാവറട്ടി പള്ളിയിലെ എട്ടാമിടം തിരുനാളിന്റെ ഭാഗമായി പരീക്ഷിച്ചത്. തീകൊടുത്തത് വൈദ്യുതി ഉപയോഗിച്ചും.

അന്താരാഷ്ട്ര മത്സരങ്ങളുടെയും മറ്റും മുന്നോടിയായി നടത്താറ് ഇത്തരത്തിലുള്ള വര്‍ണ്ണവെടിക്കെട്ടാണ്. ഈ മേഖലയില്‍ പരിചയമുള്ള എലുവത്തിങ്കല്‍ ഫ്രാന്‍സിസ് ആണ് പാവറട്ടിയിലെ വെടിക്കെട്ടിന് നേതൃത്വം നല്‍കിയത്.

ശബ്ദംകുറഞ്ഞ ചൈനീസ് വെടിക്കെട്ടുകളാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ കെട്ടിടത്തിന്റെ മുകളില്‍ വെച്ചുപോലും പൊട്ടിക്കാവുന്നതാണിത്. പാവറട്ടിയില്‍ പള്ളിയുടെ ആര്‍ച്ചിനു മുകളില്‍ വെച്ചും പള്ളി ഓഫീസിനു മുകളില്‍ വെച്ചുമാണിത് പൊട്ടിച്ചിരുന്നത്. പള്ളിക്കും ഓഫീസിനും മുകളില്‍ ഇത് വര്‍ണ്ണപ്പൂക്കള്‍ തീര്‍ക്കുകയും ചെയ്തു

.
കൊല്ലം പരവൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് ഈ പരീക്ഷണം നടക്കുന്നത് എന്നതും പ്രത്യേകതയാണ്. മറ്റു വെടിക്കെട്ടുകളെ അപേക്ഷിച്ച് വളരെ ചെലവ് കുറവുള്ള രീതിയാണ് ചൈനീസ് വെടിക്കെട്ടിന്റേത്.
വര്‍ണ്ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ശബ്ദം കുറച്ചുള്ള വെടിക്കെട്ട് കഴിഞ്ഞദിവസം പാവറട്ടിയില്‍ നിരവധിപേരാണ് ആസ്വദിച്ചത്.






Share
Banner

EC Thrissur

Post A Comment:

0 comments: