ഗാന്ധിമാര്‍ഗ്ഗ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഈവര്‍ഷം പത്മശ്രീ ലഭിച്ച പി. ഗോപിനാഥന്‍നായരെ പൂവ്വത്തൂര്‍ ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം ആദരിച്ചു. 95 വയസ്സുള്ള ഇദ്ദേഹം ഗാന്ധിയന്‍ കര്‍മ്മപഥങ്ങളില്‍ ഏഴു പതിറ്റാണ്ടുകാലം ജീവിതം സമര്‍പ്പിച്ച, ഭാരതത്തിലെ മുതിര്‍ന്ന ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകനാണ്.
പി.ഗോപിനാഥന്‍ നായര്‍ക്ക് മഹാത്മാ ഗാന്ധിജി അനുസ്മരണ ദിനത്തില്‍ മാത്രം ഓര്‍ക്കേണ്ട ഒരാളല്ല.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയാണ് ജന്മസ്ഥലം. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗന്ധിജിയെ നേരില്‍ കണ്ടതു ഇപ്പോഴും തുടിക്കുന്ന ഓര്‍മ്മ. കൊല്‍ക്കത്തയിലെ ശാന്തി നികേതനില്‍ ആയിരുന്നു ഉപരിപഠനം. അവിടെ വച്ച് ഗാന്ധിജിയെ സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. അതോടെ ഗാന്ധിജിയുടെ വിശ്വാസപ്രമാണങ്ങള്‍ ജീവവായുവാക്കി പിന്തുടരുകയാണ് പി.ഗോപിനാഥന്‍ നായര്‍. മാറാട് കൊലപാതകം നടന്നപ്പോള്‍ സമാധാന ദൂതനായി സംസ്ഥാന സര്‍ക്കാര്‍ അയച്ചതും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരെ ആയിരുന്നു
സര്‍വ്വസേവാസംഘം, സേവാഗ്രാം ആശ്രമം പ്രതിഷ്ഠാന്‍, അഖിലേന്ത്യാ ഗാന്ധി സ്മാരകനിധി എന്നീ ദേശീയപ്രസ്ഥാനങ്ങളുടെ അധ്യക്ഷസ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്.
ആദരണച്ചടങ്ങില്‍ എളവള്ളി പഞ്ചയത്ത് വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍, ജില്ലാ പഞ്ചായത്തംഗം ജെന്നി ജോസഫ്, ബ്ലോക്ക് അംഗം ബിജു കുരിയക്കോട്ട്, പാവറട്ടി എസ്.ഐ. എസ്. അരുണ്‍, ഇന്ദിരാദേവി, ഗാന്ധി പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.എന്‍. ഗോപിനാഥന്‍, ഐ.ടി. മുഹമ്മദാലി, കെ.ജി. ജഗദീശന്‍, വി. കേശവന്‍, പി.വി. ഗംഗാധരന്‍, സി.സി. സാജന്‍, സി.വി. ജോണ്‍സണ്‍, കെ. പരമേശ്വരശര്‍മ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post A Comment:
0 comments: