വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിയുടെയും വായനശാലയുടെയും വാര്‍ഷികം എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. സായ്‌സഞ്ജീവനി ട്രസ്റ്റ് അംഗം ഡോ. ഹരിനാരായണന്‍ അധ്യക്ഷനായി. കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. സുബിലയുടെ മാതാപിതാക്കള്‍, ജില്ലയിലെ മികച്ച കാര്‍ഷിക വിദ്യാര്‍ഥി അവാര്‍ഡ് നേടിയ ആര്യസരസന്‍, കഥകളി ആചാര്യന്‍ കലാമണ്ഡലം ജോണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സന്തോഷ് ദേശമംഗലം, കേരാച്ചന്‍ ലക്ഷ്മണന്‍, പ്രസാദ് കാക്കശ്ശേരി, സൈജോ കണ്ണനായ്ക്കല്‍, റാഫി നീലങ്കാവില്‍, കെ.സി. അഭിലാഷ്, ടി.കെ. സുനില്‍, റെജി വിളക്കാട്ടുപാടം, പി.കെ. ഷെറിന തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post A Comment:
0 comments: