ദേവാലയത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.
പാവറട്ടി പുതിയ പളളിയുടെ ലാല്‍ടച്ച് പാവറട്ടി വിശേഷത്തിലൂടെ പങ്കുവെക്കുകയാണ് സംവിധായകനും നടനും നിര്‍മ്മാതാ വുമായലാല്‍.
പളളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് എനിക്ക് എര്‍ണാകുളത്തുനിന്നും പാവറട്ടിയിലേക്ക് വരുവാനുളള അവസരം ലഭിക്കുന്നത്. പുതുമയുളള പ്ളാനില്‍ ദേവാ ലയത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിക്കണം. ഇടവകയിലെ മുഴുവന്‍ ആളുകളേയും ഉള്‍ക്കൊളളുന്ന വിധം നിര്‍മ്മി ക്കുന്ന പളളിയുടെ പ്ളാനിംഗ് ശ്രീ.ജോണ്‍ സാമുവേല്‍ സാ റാണ് നിര്‍വ്വഹിച്ചത്.
പ്ളാനിംഗിനനുസരിച്ചുളള നിര്‍മ്മാണ ത്തിന്‍റെ നിര്‍ണ്ണായക ഘട്ടത്തിലൊക്കെ ജോണ്‍ സാറിനോ ടൊപ്പം അസിസ്റ്റന്‍റായി ഞാനും പാവറട്ടിയിലെത്തി. എവി ടെ നിന്ന് നോക്കിയാലും ഒരു തടസ്സവുമില്ലാതെ അള്‍ത്താ രക്ക് ചുറ്റും എല്ലവര്‍ക്കും ഒരുമിച്ച് കൂടുന്നതിനുളള സൗ കര്യത്തിലാണ് പളളി നിര്‍മ്മിച്ചത്. വിശാലമായ ദേവാലയ ത്തിന്‍റെ ട്രസ്സ് വര്‍ക്ക് മറക്കുവാന്‍ കഴിയില്ല. ട്രസ്സുകള്‍ മു കളിലെത്തിക്കുന്നത് ശ്വാസമടക്കി നില്‍ക്കുന്ന ജനസമൂ ഹം ഇന്നും എന്‍റെ ഓര്‍മ്മയിലുണ്ട്.
പാവറട്ടി തിരുനാളിന് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടി ല്ലെങ്കിലും പ്രശസ്തമായ ദേവാലയത്തിന്‍റെ നിര്‍മ്മാണ ത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാ ന്‍ കരുതുന്നു. സ്നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം ലാല്‍.
Post A Comment:
0 comments: