Navigation
Recent News

വയലിന്‍ തന്ത്രികളിലൂടെ ലോകപ്രശസ്തനായ ഗ്രാമി സംഗീത പുരസ്കാരം നേടിയ മനോജ് ജോര്‍ജ് പാവറട്ടി വിശേഷത്തോടുപങ്കുവെച്ച തിരുനാള്‍ അനുഭവങ്ങള്‍.



 ചെറുപ്പകാലത്ത് തന്നെ പാവറട്ടി തിരുനാളിന് ഞാനും കുടുബവും ഒളരിയില്‍നിന്നം ബസ്സില്‍ വരാറുണ്ട്. കൂടുതുറക്കല്‍ ശുശ്രൂഷയിലെ പാട്ട് കുര്‍ബാനയ്ക്ക് തിക്കിനും തിരക്കിനുമിടയില്‍ പളളിയിലെ ഗായഗസംഘത്തിനടുത്താണ് ഞാന്‍ ഇടം കണ്ടെത്താറുളളത്. തിരുക്കര്‍മ്മങ്ങളിലെ സംഗീതത്തില്‍ ദിവ്യമായ അനുഭൂതി ഞാന്‍ അനുഭവിക്കാറുണ്ട്.. ഗായകരോടും സംഗീതഉപകരണളങ്ങോടും എത്ര ആദരവായിരുന്നെന്നോ?

ഒളരിദേവാലയ സംഗീതസംഘത്തിലെ പാട്ടുകാരനാവാന്‍ ശ്രമിച്ചെങ്കിലും ശ്രുതിപോരെന്ന കാരണത്തില്‍ ഇടം നേടാനായില്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പളളിയിലെ വയലിനിസ്റ്റിനെ അനുകരിച്ച് വയലിന്‍ പഠനം ആരഭിച്ചത്. സ്ട്രിങ്ങുകള്‍ പെട്ടെന്ന്തന്നെ എനിക്ക് വഴങ്ങി. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പളളി ഗായകസംഘത്തിലും കലാസദന്‍ ഓര്‍ക്കസ്ട്രയിലും സജീവമായി.

[fquote]പാവറട്ടി പളളിയില്‍ ഗായകസംഘത്തോടൊപ്പം പങ്കുചേരണമെന്ന ആഗ്രഹം അപ്പോഴും ഞാന്‍ മനസ്സില്‍ താലോലിച്ചുവെച്ചു ഞാന്‍. ഒരിയ്ക്കല്‍ ഗായകസംഘത്തിലെ ഡേവീസ് അറയ്ക്കലിനെ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. പിന്നീടുളള പല വര്‍ഷങ്ങളിലും ഗായകസംഘത്തിലെ വയലിനിസ്റ്റായി ഞാന്‍ പങ്കെടുത്തു. യൗസേപ്പിതാവേ വാഴ്ക...., പോകുവിന്‍..., പരിപാവന പാദം തേടി... എന്നിങ്ങനെ ഓരോ പാട്ടിനൊപ്പവും വയലിനില്‍ തന്ത്രികളില്‍ സംഗീതം തീര്‍ത്ത ഓര്‍മ്മകള്‍ക്ക് മരണമില്ല. ദേവാലയസംഗീതത്തിന് തനിക്ക് ലഭിച്ച തുക പളളി ഭണ്ഡാരത്തിലിട്ട് പുണ്യാളനോട് നന്ദി പറഞ്ഞ് ഞാന്‍ യാത്രയാകും, അടുത്തവര്‍ഷവം വരാമെന്ന് ഏറ്റുകൊണ്ട്.[/fquote]

തന്‍റെ സംഗീത ജീവിതത്തിന് കാരണക്കാരനായ പാവറട്ടി വിശുദ്ധയൗസേപ്പിതാവിന് കാണിയ്ക്കയായി സംഗീതസാഗരം സമര്‍പ്പിക്കാന്‍ ലോക പ്രശസ്തമായ ഗ്രാമി സംഗീത പുരസ്കാരം നേടിയ ആദ്യ മലയാളി ഏപ്രില്‍ 18ന് പാവറട്ടിയിലെത്തുന്നു.
Share
Banner

EC Thrissur

Post A Comment:

0 comments: