മുല്ലശ്ശേരി നല്ല ഇടയന്റെ ദേവാലയത്തില്‍ തിരുനാളിന് ചിറ്റിശ്ശേരി പള്ളി വികാരി ഫാ. ജോബ് വടക്കന്‍ കൊടിയേറ്റി. 8, 9, 10, 11 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷം.
ഏഴിന് ദേവാലയത്തില്‍ അല്‍മായ സംഗമം നടക്കും. എട്ടിന് നേര്‍ച്ച ഊട്ട്, ഒന്‍പതിന് കമ്പിടി, പത്തിന് പ്രധാന തിരുനാള്‍ ആഘോഷം എന്നിവ നടക്കും. 11ന് ഇടവകദിനം ആഘോഷിക്കും.
വികാരി ഫാ. സോളി തട്ടില്‍, അസി. വികാരി ഫാ. ചാള്‍സ് തെക്കേതൊട്ടിയില്‍, കൈക്കാരന്‍മാരായ ഇ.ജെ. ആന്റണി, കെ.പി. ജോണി, ബാബു ഫ്രാങ്കോ, കണ്‍വീനര്‍ ഷാഫി എടക്കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
Post A Comment:
0 comments: