കോട്ടപ്പടിയിലെ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ കേന്ദ്രത്തിന്റെ ചൂണ്ടലിലെ സംഭരണ കേന്ദ്രത്തില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചൂണ്ടല്‍ സെന്ററിലെ മരക്കമ്പനിയുടെ സ്ഥലം വാടകയ്ക്ക് എടുത്താണ് സംഭരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
പരിശോധനയില്‍ പത്ത് ബ്രാന്‍ഡുകളുടെ പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി.വ്യാജ വെളിച്ചെണ്ണ വില്പന നടത്തുന്നതിന് വേണ്ടിയുള്ള ഒട്ടേറെ കന്നാസുകള്‍, ടാങ്കറുകള്‍ എന്നിവയും കണ്ടെടുത്തു. പരിശോധനയുടെ വിവരം അറിഞ്ഞ് ഇവിടെ നിന്ന് സാധനങ്ങള്‍ മാറ്റിയതിന്റെ ലക്ഷണങ്ങളുമുണ്ട്. സംഭരണ കേന്ദ്രവും പുറത്തേക്കുള്ള വഴിയും ഉദ്യോഗസ്ഥര്‍ പൂട്ടി മുദ്രവെച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നര മാസം മുമ്പ് ചൂണ്ടലില്‍ നടത്തിയ പരിശോധനയില്‍ ലോറിയില്‍ നിന്ന് വ്യാജ വെളിച്ചെണ്ണ പിടികൂടിയിരുന്നു. ഇതിന്റെ ഉടമസ്ഥരുടെ കോട്ടപ്പടിയിലെ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ഇവരുടേതെന്ന് സംശയിക്കുന്ന രീതിയില്‍ പുന്നയൂര്‍ക്കുളത്ത് ഉപേക്ഷിക്കപ്പെട്ട രീതിയില്‍ വാഹനവും പോലീസ് കണ്ടെടുത്തിരുന്നു.
പെട്രോളിയത്തിന്റെ അംശങ്ങള്‍ ഈ വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, ദിലീപ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കെ. ജയചന്ദ്രന്‍, അനിലന്‍, രണ്‍ദീപ്, ദിലീപ്, ഷണ്‍മുഖന്‍ തുടങ്ങിയവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
മാതൃഭൂമി
Post A Comment:
0 comments: