Navigation
Recent News

ചലഞ്ചേഴ്സ് ചേറ്റുവയുടെ അവധിക്കാല ഫുട്ബോള്‍ ക്യാമ്പ് തുടങ്ങി.



ചലഞ്ചേഴ്സ് ചേറ്റുവയുടെ അവധിക്കാല ഫുട്ബോള്‍ പരിശീലനം ഗ്രാമപഞ്ചായത്തംഗം ഇര്‍ഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് റിയാദ് കുന്നത്തുപടി അധ്യക്ഷത വഹിച്ചു. ഗോജു ഫാറൂക്ക്, ജംഷില്‍ മൂസ എന്നിവര്‍ പ്രസംഗിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ദിവസേന രാവിലെ 6.30 മുതല്‍ 8.30വരെയാണ് ക്യാമ്പ്. എം.എം. ഷെഫിയാണ് പരിശീലകന്‍.
താല്പര്യമുള്ളവര്‍ 9995106010 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. 
അഞ്ച് വയസ് മുതല്‍ 15 വയസുവരെയുള്ളവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം.
Share
Banner

EC Thrissur

Post A Comment:

0 comments: