മൂന്നുമണിക്കൂര്‍ നീണ്ട തിരുസന്നിധിമേളത്തില്‍ പുരുഷാരം തിങ്ങിനിറഞ്ഞു
തീര്‍ഥകേന്ദ്രം തിരുനാളിനോടനുബന്ധിച്ച് തെക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരുസന്നിധിമേളം ആസ്വാദകരുടെ മനം കവര്‍ന്നു. മേള വിദ്വാന്‍ കലാമണ്ഡലം രതീഷിന്റെ പ്രാമാണികത്വത്തില്‍ 100ഓളം കലാകാരന്മാരും ചേര്‍ന്നായിരുന്നു മേളം അവതരിപ്പിച്ചത്.
മേള പ്രേമികളെ ആവേശം കൊള്ളിച്ച് രതീഷിന്റെ ശരീര ചലനങ്ങളും ഭാവമാറ്റങ്ങളും തിരുനാളിനെത്തിയ മേള പ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.
വൈകിട്ട് പള്ളിനടയില്‍ വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഭദ്രദീപം കൊളുത്തിയതോടെ തിരുസന്നിധിമേളത്തിന് തുടക്കമായി. പള്ളി നടയിലെ കൊടിമരത്തിനു സമീപത്തുനിന്നും മേളം ആരംഭിച്ച് ചെന്പട കൊട്ടി പാണ്ടിയിലേക്ക് കടന്ന് ദേവാലയ മൈതാനിയിലെത്തിയപ്പോള്‍ മേളാസ്വാദകരുടെ ആവേശം വാനോളം ഉയര്‍ന്നിരുന്നു.
ട്രസ്റ്റി ഇ.എല്‍. ജോയി, കണ്‍വീനര്‍ സേവ്യര്‍ കുറ്റിക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.
Post A Comment:
0 comments: