പാവറട്ടി തിരുനാളിനോടനുബന്ധിച്ച് സാന്‍ജോസ് കാരുണ്യനിധിയുടെ നേതൃത്വത്തില്‍ കാരുണ്യ എക്‌സ്‌പോ 2016 തുടങ്ങി .
സാന്‍ജോസ് പാരിഷ് ഹോസ്പിറ്റലുമായി സഹകരിച്ച് ജാതിമതഭേദമന്യേ നിര്‍ധനരായ രോഗികള്‍ക്കു സൗജന്യ ഡയാലിസിസ് പദ്ധതി , ഇടവക അതിര്‍ത്തിയിലുള്ള വീടില്ലാത്തവര്‍ക്കായി കാരുണ്യ ഭവന പദ്ധതി, വയോജനങ്ങള്‍ക്കായി പകല്‍വീട്, നിര്‍ധന യുവതികള്‍ക്ക് വിവാഹസഹായം, പാലിയേറ്റീവ് കെയര്‍ യൂണിറ്റും സൗജന്യ ചികിത്സാ സഹായവും ലഭ്യമാക്കനാണ് എക്സ്പൊ നടത്തുന്നത്.
തിരുനാള്‍ ദിവസങ്ങളായ 15, 16, 17, 18 തിയ്യതികളിലായി തീര്‍ത്ഥകേന്ദ്രം പാരിഷ് ഹാളിനോട് ചേര്‍ന്ന ഒരേക്കറോളം സ്ഥലത്താണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
വര്‍ണ വിസ്മയം പകരുന്ന പൂക്കളും ചെടികളും വളര്‍ത്തു മൃഗങ്ങളും പക്ഷികളും അലങ്കാര മത്സ്യങ്ങളും അപൂര്‍വമായ വിന്റേജ് കാറുകളപും, വ്യത്യസ്തങ്ങളായ കലാപരിപാടികളും കാരുണ്യ എക്‌സ്‌പോയുടെ ആകര്‍ഷകങ്ങളാണ്.
അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാരുണ്യ എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ.ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായിരുന്നു. സിനിമാതാരം ഡിംപിള്‍ റോസ് മുഖ്യാതിഥിയായി. പി.എ.മാധവന്‍ എം.എല്‍.എ, കമ്മിറ്റി കണ്‍വീനര്‍ ജെയിംസ് ആന്റണി, ജോയിന്റ് കണ്‍വീനര്‍ ഒ.ജെ.ഷാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.കാദര്‍മോന്‍, വൈസ് പ്രസിഡന്റ് മിനി ലിയോ തുടങ്ങിയവര്‍ സംസാരിച്ചു.
എക്‌സ്‌പോ തിങ്കളാഴ്ച വൈകീട്ട് സമാപിക്കും.
Post A Comment:
0 comments: