ദേവസൂര്യ ബാലവേദി അംഗവും സി ക്കെ സി 9-ാം ക്ലാസ് വിദ്ധ്യാർത്ഥിയു മായ ആര്യ സരസന് സംസ്ഥാന സർക്കാരിന്റെ മികച്ച കർഷക വിദ്ധ്യാർത്ഥി അവാർഡ് ( ജില്ലാതല അവാർഡ്)ക്യഷി വകുപ്പ് മന്ത്രി KP മോഹനൻ നൽകുന്നു
സ്കൂൾ വിട്ടു വിട്ടിൽ വന്നു കഴിഞ്ഞാൽ ടി വി കണ്ടും, മറ്റും വെറുതെ ഇരുന്ന് സമയം പാഴാക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് വ്യത്യസ്തയാക്കുകയാണ് പാവർട്ടി വിളകാട്ടുപാടം സ്വദേശി ആര്യ സരസൻ. സ്കൂൾ ൽ നിന്ന് വന്നാൽ ഒരിഞ്ചു സമയം പോലും പാഴാക്കാതെ തന്റെ കൃഷിയിടത്തിലേക്കിറങ്ങി മാതാപിതാക്കളുടെ സഹായത്തോടെ വിവിധ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുകയാണ് ആര്യയുടെ പ്രധാന ജോലി.
കൃഷിയോടുള്ള ആര്യയുടെ ഈ താത്പര്യം മൂലം സംസ്ഥാന കൃഷി വകുപ്പിന്റെ ഈ വർഷത്തെ ജില്ലയിലെ മികച്ച വിദ്യാർത്ഥി കർഷകക്കുളള അവാർഡ് ആര്യക്കു ലഭിച്ചു.
+1 വിദ്യാർത്ഥിയും, യുവജനക്ഷേമ ബോർഡിന്റെ കഴിഞ്ഞ വർഷത്തെ മികച്ച സംഘടനയുള്ള അവാർഡ് നേടിയ ദേവസൂര്യകലാവേദിയിലെ അംഗം കൂടിയാണ് ആര്യ സരസൻ.... ദേവസൂര്യ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ യുവജനക്ഷേമ ബോർഡിനു വേണ്ടി ആര്യയെ അനുമോദിച്ചപ്പോൾ,.. ആര്യക്ക് എല്ലാ വിദ ആശംസകളും നേരുന്നു. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള ആര്യമാർ ധാരാളം ഉണ്ടാകട്ടെ, അവരെ നമുക്ക് പ്രോത്സാഹിപ്പിക്കാം
Post A Comment:
0 comments: