കാവുകളെ അറിയാനും സൈക്കിള്‍ സവാരിയുടെ പ്രാധാന്യം എത്തിക്കാനും പാവറട്ടി സൈക്കിള്‍ ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ കാവുകളിലേക്ക് ഒരു മഴക്കാല സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. പാവറട്ടിയിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്‍നമ്പൂതിരിയുടെ ചെറുവക്കര മനയിലേക്കായിരുന്നു സൈക്കിള്‍യാത്ര.
ചെറുവക്കര മനയിലെ കാവ് ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. നമ്പൂതിരിയുടെ മകന്‍ രാമചന്ദ്രന്‍ കാവുകളുടെ ഉത്ഭവത്തെക്കുറിച്ചും അവയുടെ പ്രാധാന്യത്തെയും സൈക്കിള്‍ ക്‌ളബ്ബ് അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. വെന്മേനാട്, കാക്കശ്ശേരി ഭാഗങ്ങളിലെ മനകളും സന്ദര്‍ശിച്ചു.
പാവറട്ടി സെന്ററില്‍നിന്നാരംഭിച്ച മഴക്കാല സൈക്കിള്‍യാത്ര പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജെയ്ഫ് ജോണി അധ്യക്ഷനായി. റാഫി നീലങ്കാവില്‍, എന്‍.ജെ. ജെയിംസ്, ജില്‍സ് തോമസ്, സദറുദ്ദീന്‍ ചാവക്കാട്, ഷിജില്‍ പാവറട്ടി എന്നിവര്‍ പങ്കെടുത്തു.

Post A Comment:
0 comments: