മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ സ്ഥാപിക്കുന്ന രൂപക്കൂടിന് നിറച്ചാര്‍ത്തൊരുക്കുന്നത് ചുമര്‍ചിത്രശൈലിയില്‍. പള്ളിയില്‍ പുതിയതായി സ്ഥാപിക്കുന്ന മൂന്നു രൂപക്കൂടുകള്‍ക്ക് മിഴിവേകാനാണ് ചുമര്‍ചിത്ര ശൈലി സ്വീകരിച്ചിരിക്കുന്നത്. പള്ളിയിലെ പുഷ്പക്കൂടും കല്‍ക്കുരിശും കുരിശിന്റെ വഴി ചുമര്‍ചിത്രവും പൗരാണിക പ്രൗഢിയോടെ നിലനില്‍ക്കുന്നതിനാലാണ് രൂപക്കൂടിനും അതേ ഗാംഭീര്യം വേണമെന്ന് വികാരിയും മറ്റു ഭാരവാഹികളും ആഗ്രഹിച്ചത്.
തിരുനാളിന് പ്രദക്ഷിണത്തിന് ഉപയോഗിക്കാനായി കുമിള്‍ മരത്തില്‍ കേരള ദാരുശില്പ ശൈലിയില്‍ ആറടി ഉയരവും മൂന്നടി വീതിയുമുള്ള രൂപക്കൂട് ഉണ്ടാക്കി. പ്രശസ്ത ശില്പി എളവള്ളി നന്ദന്‍ ആണ് രൂപക്കൂട് നിര്‍മ്മിച്ചത്. അക്രിലിക് നിറങ്ങള്‍ ഉപയോഗിച്ച് ചുമര്‍ചിത്രശൈലിയില്‍ രൂപക്കൂടിന് വര്‍ണ്ണപ്പകിട്ടേകാന്‍ ചുമര്‍ചിത്രകലാകാരനായ ശശി കേച്ചേരിയെയും നിയോഗിച്ചു.
സാധാരണ ചുമര്‍ചിത്രശൈലിയില്‍ സുവര്‍ണ്ണനിറം ഉപയോഗിക്കില്ലെങ്കിലും രൂപക്കൂടിന്റെ കുരിശും ചില ഭാഗങ്ങളും ചിത്രകാരന്‍ ശശി കേച്ചേരി സുവര്‍ണ്ണ നിറത്തില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.
മൂന്നെണ്ണത്തില്‍ ആദ്യത്തേത് മറ്റം നിത്യസഹായ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച പള്ളിയില്‍ എത്തിക്കും.
ഫൊറോന പള്ളി വികാരി ഫാ. ഡേവിസ് പനംകുളം, കെ.എ. സണ്ണി എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം.

Post A Comment:
0 comments: