സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒളിഞ്ഞുനോട്ടം നടത്തിയ യുവാവിനെ സി.സി.ടി.വി. ക്യാമറയുടെ സഹായത്തോടെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. തൊയക്കാവ് സ്വദേശി മന്നത്ത് വീട്ടില്‍ അമല്‍ജിത്ത് (23) ആണ് അറസ്റ്റിലായത്. രാത്രി വീട്ടില്‍ നിര്‍ത്തിയിടുന്ന ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റുന്ന സ്വഭാവവും ഇയാള്‍ക്കുണ്ടായിരുന്നു.
തൊയക്കാവ് ആര്‍.സി.യു.പി. സ്‌കൂളിനു സമീപത്തെ വീട്ടില്‍ ഒളിഞ്ഞുനോട്ടത്തിനെത്തിയപ്പോഴാണ് ഇയാളുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞത്. ക്യാമറയില്‍ ഇയാളെ കണ്ടതോടെ വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ചു. അപ്പോഴേക്കും യുവാവ് ഓടിരക്ഷപ്പെട്ടു. പോലീസ് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എസ്.ഐ. എസ്. അരുണ്‍, എ.എസ്.ഐ. ബാബുജി, എസ്.സി.പി.ഒ. കെ. സാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Post A Comment:
0 comments: